സോംദേവ് ഏഷ്യന്‍ ഗെയിംസിനില്ല

Posted on: September 3, 2014 5:28 pm | Last updated: September 3, 2014 at 5:28 pm
SHARE

somdev700ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മ്മന്‍ പിന്‍മാറി. എടിപി വേള്‍ഡ് ടൂറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും റാങ്കിങ്ങ് മെച്ചപ്പെടുത്താനുമാണ് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്‍മാറുന്നതെന്ന് താരം അറിയിച്ചു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സോംദേവ് രണ്ട് സ്വര്‍ണം നേടിയിരുന്നു. ഇതേസമയം സോംദേവിന്റെ പിന്‍മാറ്റത്തെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ രംഗത്തെത്തി. തീരുമാനം തെറ്റായിപോയെന്നും നിരാശപ്പെടുത്തിയെന്നും അസോസിയേഷന്‍ പ്രതികരിച്ചു.