മദ്യനയം: സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു

Posted on: September 3, 2014 4:51 pm | Last updated: September 4, 2014 at 11:03 am
SHARE

Kerala High Court>>മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി; മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി മദ്യനയത്തിന്റെ ഭാഗമായാണ്. ബാറുടമകളുടെ ഹര്‍ജിക്ക് നിയമസാധുതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മദ്യനിരോധനം ധൃതി പിടിച്ചുള്ള കാര്യമല്ല. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന കാര്യമായിരുന്നു ഇത്. മദ്യക്കച്ചവടം മൗലികാവകാശമല്ലെന്നും കോടതി പറഞ്ഞു. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത് താല്‍ക്കാലികമാണെന്നും കോടതി കൂട്ടിചേര്‍ത്തു.അതേസമയം സുപ്രീംകോടതിയില്‍ അപ്പീലിന് പോകുമെന്ന് ബാറുടമകള്‍ അറിയിച്ചു.