പൂട്ടിക്കിടക്കുന്ന ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ സഹായം

Posted on: September 3, 2014 4:18 pm | Last updated: September 4, 2014 at 8:34 am
SHARE

barതിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ബാറുകളിലെ തൊഴിലാളികള്‍ക്ക് ഓണംപ്രമാണിച്ച് 5000 രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 418 ബാറുകളില്‍ ജോലി ചെയ്തിരുന്ന 7467 പേര്‍ക്കാണ് സഹായധനം ലഭിക്കുക. അതേസമയം ഓണദിവസം ഡ്യൂട്ടിയെടുക്കുന്ന പോലീസുകാര്‍ക്ക് 500 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.