Connect with us

National

ടു ജി കേസ് പ്രതികള്‍ സിബിഐ ഡയറക്ടറെ കണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍

Published

|

Last Updated

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസിലെ പ്രതികള്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സന്ദര്‍ശിച്ചെന്ന് മുതിര്‍ന്ന അഭിഭാകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍. സിന്‍ഹയുടെ വസതിയില്‍ചെന്ന് കണ്ടെന്നാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആരോപണം സുപ്രീംകോടതി പരിശോധിച്ചേക്കും. ഡയറക്ടറുടെ സന്ദര്‍ശക ബുക്കില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഭൂഷണ്‍ വ്യക്തമാക്കി. എന്നാല്‍ സിബിഐ ഡയറക്ടര്‍ ആരോപണം നിഷേധിച്ചു.

Latest