കണ്ണൂരിലെ സമാധാന യോഗം: ബിജെപി-ആര്‍എസ്എസ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു

Posted on: September 3, 2014 3:13 pm | Last updated: September 4, 2014 at 8:34 am
SHARE

manojകണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ണൂരില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബിജെപിയും ആര്‍എസഎസും ബഹിഷ്‌കരിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള യോഗമാണ് ബഹിഷ്‌കരിച്ചത്. മൂന്ന് മണിക്ക് ആരംഭിച്ച യോഗത്തില്‍ മറ്റു പാര്‍ട്ടികളുടെ പ്രതിനിധികളെല്ലാം പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗം വെറും പ്രഹസനമാണെന്നും ബിജെപി വ്യക്തമാക്കി.