ശുചിത്വമുറി ഇല്ലാത്ത സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് അനുവദിക്കില്ല: മുഖ്യമന്ത്രി

Posted on: September 3, 2014 11:32 am | Last updated: September 4, 2014 at 8:34 am
SHARE

oomman chandy pressmeetതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും നൂറ് ദിവസത്തിനുള്ളില്‍ മൂത്രപ്പുര നിര്‍മിക്കുമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മൂത്രപ്പുരകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രി സഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പീരുമേട്, ബോണക്കാട് എസ്‌റ്റേറ്റുകളിലെ തൊഴിലാളികള്‍ക്ക് ഈ ഓണത്തിന് സൗജന്യറേഷന്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അടച്ചുപൂട്ടിയ 418 ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്.