Connect with us

National

ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശിപാര്‍ശകളും പരിഗണിക്കുമെന്ന് പരിസ്ഥിതി മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി ഹരിത ട്രൈബ്യൂണല്‍ സത്യവാങ്മൂലം നല്‍കിയത്.
ചില സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. ബിജെപി ഭരിക്കുന്ന ഗുജറാത്തും ഗോവയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരായിരുന്നു. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് താരതമ്യേന എതിര്‍പ്പ് കുറവാണ്. അതുകൊണ്ടാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് അന്തിമ തീരുമാനമല്ല.ഗാഡ്ഗില്‍ കമ്മിറ്റിയുടെ ചില ശിപാര്‍ശകള്‍ പരിഗണിക്കും. ആര്‍എസ്എസ് നേതൃത്വത്തെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Latest