ജോലി പ്യൂണ്‍: ആസ്തി മൂന്ന് കോടി

Posted on: September 3, 2014 12:22 am | Last updated: September 3, 2014 at 12:22 am
SHARE

peonഭോപ്പാല്‍: ഗ്വാളിയോറിലെ മധ്യപ്രദേശ് കോ ഓപറേറ്റീവ് ബേങ്കില്‍ സന്ദര്‍ശകര്‍ക്ക് ബിസിനസ് കാര്‍ഡ് നല്‍കലും ഒരു കാബിനില്‍ നിന്ന് മറ്റൊന്നിലേക്ക് ഫയലുകള്‍ കൊണ്ടുപോകലുമാണ് കുല്‍ദീപ് സിംഗ് യാദവിന്റെ ജോലി. 1983ല്‍ പ്യൂണായി കയറിയതാണ്. 25,000 രൂപയില്‍ താഴെ ശമ്പളം. എന്നാല്‍, ഗ്വാളിയോറിലെ പുരുഷോത്തം വിഹാറില്‍ മൂന്ന് നില വീടും മൂന്ന് കോടി രൂപയുടെ ആസ്തിയുമുണ്ട് ഈ ‘പ്യൂണിന്’. രാവിലെ ലോകായുക്ത നടത്തിയ റെയ്ഡിലാണ് ശത ലക്ഷാധിപതിയെ മനസ്സിലായത്.

പണി പൂര്‍ത്തിയായ നാല് ആഡംബര വസതികള്‍ കൂടി ഗ്വാളിയോറില്‍ മാത്രം ഇദ്ദേഹത്തിനുണ്ട്. അയ്യായിരം രൂപ ശമ്പളത്തില്‍ ജോലിയില്‍ കയറി 31 വര്‍ഷമാക്കിയ പുരുഷോത്തമിന് എന്തായാലും 16 ലക്ഷം രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ സാധിക്കില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷം മുമ്പ് മധ്യപ്രദേശില്‍ ഇതുപോലെ കോടിപതിയായ പ്യൂണിനെ ലോകായുക്ത പിടികൂടിയിരുന്നു