എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സന്ദേശ പ്രയാണത്തിന് തുടക്കം

Posted on: September 2, 2014 10:09 pm | Last updated: September 2, 2014 at 10:09 pm
SHARE

ssf flagഷിറിയ: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ആഥിത്യം അരുളുന്ന മഞ്ചേശ്വരവും പരിസരവും പ്രവര്‍ത്തകരില്‍ അവേശം ചൊരിഞ്ഞ്് എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥക്ക് പ്രൗഢതുടക്കും. ഷിറിയ മഖാം സിയാറത്തോടെ ആരംഭിച്ച സന്ദേശ പ്രയാണം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ജാഥ ലീഡര്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്്ദുല്‍ ജബ്ബാര്‍ സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ അബ്്ദുറഹീം സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം,യൂസുഫ് സഖാഫി കണിയാല, അലീ സഅദി ധര്‍മനഗര്‍, ഇഖ്ബാള്‍ പൊയ്യത്തബയല്‍, മൂസ സഖാഫി പൈവളികെ, റഹീം കോളിയൂര്‍, ംശാഹുല്‍ ഹമീദ് അഹ്്‌സനി കടമ്പര്‍, മജീദ് സഅദി സുബൈയ്യകട്ടെ, യൂസുഫ് സഖാഫി കണിയാല, ആരിഫ് മച്ചംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ പര്യടനത്തിന് ശേഷം ആദ്യ ദിനം ആനക്കല്ലില്‍ സമാപിച്ചു. ഇന്ന് പാത്തൂര്‍ സി എം നഗറില്‍ നിന്ന് ആരംഭിച്ച്് മച്ചംപാടിയില്‍ സമാപിക്കും. നാളെ മള്്ഹറില്‍ നിന്ന ആരംഭിച്ച് ഉപ്പളയില്‍ പ്രകടനത്തോടെ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here