ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് പരിക്ക്

Posted on: September 2, 2014 10:05 pm | Last updated: September 2, 2014 at 10:05 pm
SHARE

കുമ്പള: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ ബന്തിയോട് ചേവാറിലെ അബ്ദുറഹ്മാന്‍ (54), ഉമ്മ ബീഫാത്തിമ (72), ബന്ധുക്കളായ ഫാരിസ (30), നസീറ (32), സിനാന്‍ (മൂന്ന്), സഫീല്‍ (നാല്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുമ്പളയില്‍നിന്നും സീതാംഗോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ എതിരെ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കലുങ്കിലെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
കലുങ്കിനു താഴെ വന്‍ ഗര്‍ത്തമാണ്. കുമ്പള ശാന്തിപ്പള്ള എക്‌സൈസ് ഓഫീസിനടുത്ത വളവില്‍ കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം.