പരിസ്ഥിതി നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു

Posted on: September 2, 2014 8:21 pm | Last updated: September 4, 2014 at 8:34 am

subrahmanianന്യൂഡല്‍ഹി: പരിസ്ഥിതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ ആണ് സമിതി അദ്ധ്യക്ഷന്‍. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പരിസ്ഥിതി സംരക്ഷണ നിയമം, വന സംരക്ഷണ നിയമം, വന്യജീവി സംരക്ഷണ നിയമം, ജല മലിനീകരണ നിയന്ത്രണ നിയമം, വായു മലിനീകരണ നിയന്ത്രണ നിയമം എന്നീ നിയമങ്ങളാണ് കമ്മിറ്റി പരിഷ്‌കരിക്കുക.