Connect with us

Business

രേഖകള്‍ ഡിജിറ്റലാവുന്നു; വെസ്‌റ്റേണ്‍ ഡിജിറ്റല്‍ കേരളത്തിലേക്ക്

Published

|

Last Updated

western-digital1തിരുവനന്തപുരം: രേഖകളും ചിത്രങ്ങളുമെല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് അമേരിക്കന്‍ കമ്പനിയായ വെസ്റ്റേണ്‍ ഡിജിറ്റല്‍ കേരള വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ മികച്ച വിദ്യാഭ്യാസ ഹബ്ബും വളരുന്ന ഐ ടി കേന്ദ്രവുമായ കേരളത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

ഓഫീസിലോ വീട്ടിലോ സൂക്ഷിച്ചിട്ടുള്ള ഹാര്‍ഡ് ഡിസ്‌കിലെ ഫയലുകള്‍ ഇന്റര്‍നെറ്റ് മുഖേന എവിടെ നിന്ന് വേണമെങ്കിലും കൈകാര്യം ചെയ്യാനാവുന്ന മൈ ക്ലൗഡ് സംവിധാനമാണ് പ്രധാനമായും ഡബ്ലി യു ഡി മുന്നോട്ട് വെക്കുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരു മൈക്ലൗഡ് മുഖേന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനാവും.

ശേഷിക്കനുസൃതമായി ബ്ലു, ബ്ലാക്ക്, റെഡ്, റെഡ് പ്രോ, പര്‍പ്പ്ള്‍ തുടങ്ങിയ വിവിധ വക ഭേദങ്ങളിലാണ് ഡബ്ലി യു ഡി ഹാര്‍ഡ് ഡിസ്‌കുകള്‍ വിപണിയിലെത്തുക.

Latest