ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സുഹൃത്തിനെ കഴുത്തറത്ത് കൊന്നു

Posted on: September 2, 2014 7:42 pm | Last updated: September 2, 2014 at 7:43 pm
SHARE

murderന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല നടത്തിയശേഷം വിദ്യാര്‍ഥി പോലീസില്‍ കീഴടങ്ങി. മണിപ്പൂര്‍ സ്വദേശിയും ഡല്‍ഹി ശ്യാംലാല്‍ കോളജ് ബി എ അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ നഗ്മിന്‍ ലാല്‍ ഹോകിപ്പാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഹോകിപ്പിന്റെ സുഹൃത്ത് ലെറ്റ്മിന്‍ജോയി പോലീസില്‍ കീഴടങ്ങി. വിദ്യാര്‍ത്ഥി മദ്യ ലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ലെറ്റ്മിന്‍ജോയിയുടെ ഡല്‍ഹിയിലെ മൗറീസ് നഗര്‍ ക്രിസ്റ്റ്യന്‍ കോളനിയിലുള്ള മുറിയിലായിരുന്നു സംഭവം. സുഹൃത്തുക്കള്‍ ഇരുവരും ചേര്‍ന്ന് മദ്യപിച്ചശേഷം വാക്കേറ്റമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹോകിപ്പിന്റെ കഴുത്തില്‍ കേബിള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് അവശനാക്കിയശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പോലീസ് സ്റ്റേഷനില്‍ ലെറ്റ്മിന്‍ജോയി നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.