മോദിയുടെ പ്രസംഗം നിര്‍ബന്ധമാക്കേണ്ടെന്ന നിര്‍ദേശം

Posted on: September 2, 2014 12:55 pm | Last updated: September 3, 2014 at 11:11 am
SHARE

modi

തിരുവനന്തപുരം; അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സ്‌കൂളുകളില്‍ കാണിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരും പിന്‍വലിച്ചു. പ്രസംഗം നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയത്. പ്രസംഗം കാണിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ബന്ധമായി കാണിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തില്‍ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രമാനവശേഷി മന്ത്രാലയം തിരുത്തല്‍ വരുത്തിയത്.