ആര്‍എസ്എസ് ഹര്‍ത്താല്‍ പൂര്‍ണം; പരക്കെ അക്രമം

Posted on: September 2, 2014 12:08 pm | Last updated: September 2, 2014 at 12:08 pm
SHARE

harthalതിരുവനന്തപുരം; സംസ്ഥാനത്ത് ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. മിക്കയിടങ്ങളിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പല സ്ഥലങ്ങളിലും ഹര്‍ത്തലനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.
വയനാട്ടിലെ മീനങ്ങാടിയില്‍ ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞു. കൊച്ചിയിലെ കാക്കാനാട്ട് സൗത്ത് റെയില്‍വേ സ്‌റ്റേഷനിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. സംസ്ഥാനത്ത് വ്യാപക സംഘര്‍ഷത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.