ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:കേന്ദ്രം റിപ്പോര്‍ട്ട് തേടി

Posted on: September 2, 2014 10:21 am | Last updated: September 2, 2014 at 10:21 am
SHARE

rajnadh singhന്യൂഡല്‍ഹി: കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗാണ് റിപ്പോര്‍ട്ട തേടിയത്. തലശ്ശേരി കതിരൂരില്‍ ഇന്നലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇളംതോട്ടത്തില്‍ മനോജ് വെട്ടേറ്റ് മരിച്ചത്.
അതേസമയം കൊലപാതകം അന്വേഷിക്കാന്‍ ക്രൈം ഡിറ്റാച്ചമെന്റ് ഡിവൈഎസ്പി ടി.പി പ്രേമരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.