എസ് എസ് എഫ് നീലഗിരി ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; ദേവര്‍ഷോല ഡിവിഷന്‍ ജേതാക്കളായി

Posted on: September 2, 2014 9:00 am | Last updated: September 2, 2014 at 9:46 am
SHARE

ഗൂഡല്ലൂര്‍: സീഫോര്‍ത്തില്‍ രണ്ട് ദിവസമായി നടന്നുവന്ന എസ് എസ് എഫ് പതിനേഴാമത് നീലഗിരി ജില്ലാ സാഹിത്യോത്സവ് സമാപിച്ചു.
504 പോയിന്റ് നേടി ദേവര്‍ഷോല ഡിവിഷന്‍ ജേതാക്കളായി. 467 പോയിന്റ് നേടി ഗൂഡല്ലൂര്‍ ഡിവിഷന്‍ രണ്ടാംസ്ഥാനവും 248 പോയിന്റ് നേടി പന്തല്ലൂര്‍ ഡിവിഷന്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലെ കലാപ്രതിഭകള്‍: സബ്ജൂനിയര്‍: സല്‍മാന്‍ ഗൂഡല്ലൂര്‍ ഡിവിഷന്‍, ജൂനിയര്‍: മുസമ്മില്‍ ഗൂഡല്ലൂര്‍ ഡിവിഷന്‍, സീനിയര്‍: ഹംസകുട്ടി ഗൂഡല്ലൂര്‍ ഡിവിഷന്‍, ഹൈസ്‌കൂള്‍: ശാമില്‍ ഗൂഡല്ലൂര്‍ ഡിവിഷന്‍, ഹയര്‍സെകന്‍ഡറി: അന്‍സാര്‍ ദേവര്‍ഷോല ഡിവിഷന്‍. ഗൂഡല്ലൂര്‍, ദേവര്‍ഷോല, പന്തല്ലൂര്‍ തുടങ്ങിയ ഡിവിഷനുകളിലെ മുന്നൂറില്‍പ്പരം കലാപ്രതിഭകളാണ് മാറ്റുരച്ചത്. 76 ഇനങ്ങളിലായി ഏഴ് വേദികളിലായാണ് മത്സരം നടന്നത്. സമാപന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി അധ്യക്ഷതവഹിച്ചു. എസ് വൈ എസ് ജില്ലാ ട്രഷറര്‍ സി കെ കെ മദനി ഉദ്ഘാടനം ചെയ്തു. ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി സഖാഫി, എ മുഹമ്മദ്, കെ എച്ച് മുഹമ്മദ്, പി കെ ഹംസ, കെ അബു, എം പി സൈദ്, അയ്യൂബ്, അഷ്‌റഫ്, ഹകീം മാസ്റ്റര്‍, സിറാജുദ്ധീന്‍ മദനി, ശാജഹാന്‍ മദനി, ഉസ്മാന്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. നിസാമുദ്ധീന്‍ ബുഖാരി സ്വാഗതവും ജഅ#്ഫര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍, സി കെ കെ മദനി എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.