Connect with us

Kozhikode

ഓണക്കോടിയില്‍ തെരുവോര വിപണി

Published

|

Last Updated

കോഴിക്കോട്: ഓണത്തിന് ഒരുങ്ങാനായി തെരുവോര വിപണിയും സജീവമായി. വര്‍ണപ്പകിട്ടാര്‍ന്ന വസ്ത്രക്കൂട്ടുകളുടെ വലിയ ശേഖരമാണ് തെരുവിലെങ്ങും. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും മോഹിപ്പിക്കുന്ന ഓഫറുകളുമായി വലിയ തുണിക്കടകള്‍ ഓണവിപണി ആഘോഷമാക്കുമ്പോള്‍ ഒട്ടും പിറകിലല്ല തെരുവു വിപണിയും.
കുഞ്ഞുടുപ്പ്, പട്ടുപാവാട, സാരികള്‍, പാന്റുകള്‍ തുടങ്ങി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കും വേണ്ട വസ്ത്രങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ ഓണക്കാലത്തും തെരുവോരത്ത് വസ്ത്ര വിപണി സജീവമാകാറുണ്ട്. എന്നാല്‍ ഇത്തവണ മഴ ഇടക്ക് വില്ലനായെത്തുന്നുണ്ടെങ്കിലും പ്രതീക്ഷയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
വില കുറച്ചു വില്‍ക്കുന്നതിനാല്‍ നല്ല കച്ചവടം നടക്കുന്നുണ്ടെന്നും വസ്ത്രങ്ങളിലെ പുതിയ ട്രന്‍ഡ് വരെ വില്‍പ്പനക്കായി എത്തിയിട്ടുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.
കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കച്ചവടക്കാരാണ് തെരുവോരം കീഴടക്കിയവരില്‍ ഏറെയും. തുണിക്കടകളില്‍ വലിയ വില നല്‍കി വസ്ത്രം വാങ്ങേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് തെരുവ് കച്ചവടം ഏറെ ആശ്വാസമാണ്. 80 രൂപ മുതല്‍ 300 രൂപ വരെ നല്‍കിയാല്‍ പ്രധാന തുണിത്തരങ്ങളെല്ലാം ഇവിടെ ലഭിക്കും. വിലക്കുറവ് തന്നെയാണ് തെരുവ് വിപണിയിലെ ആകര്‍ഷണം.
ഓണം അടുക്കുന്നതോടെ കൂടുതല്‍ കച്ചവടക്കാര്‍ തെരുവ് വിപണിയിലെത്തും. അതിനാല്‍ തെരുവോരങ്ങളില്‍ ഇടം പിടിക്കാനുള്ള തത്രപ്പാടിലാണ് മിക്കവരും. തിരുവോണ നാളിന് മുമ്പേ കച്ചവടം അവസാനിക്കുമെങ്കിലും ഇവര്‍ ഓണാഘോഷവും കഴിഞ്ഞേ നാട്ടിലേക്ക് തിരിച്ചു പോകാറുള്ളൂ.

 

---- facebook comment plugin here -----

Latest