Connect with us

Palakkad

കണ്ടെയ്‌നര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി

Published

|

Last Updated

മണ്ണാര്‍ക്കാട്: ദേശീയ പാത 213ല്‍ എടായ്ക്കല്‍ വളവില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നരമണിക്കാണ് സംഭവം.
ചെന്നൈയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് മത്സ്യം കയറ്റി പോ കുകയായിരുന്ന കണ്ടൈനര്‍ നിയന്ത്രണം വിട്ട് റോഡ് വശത്തെ പരേതനായ എ പി എസ് മുഹമ്മദിന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വീടിനോട് ചേര്‍ന്ന കിണര്‍ പരിപൂര്‍ണ്ണമായും തകര്‍ന്നു. വീട്ടിന്റെ ചുവരിന് വിള്ളലേല്‍ക്കുകയും ചെയ്തു. ലോറിയിലുണ്ടായിരുന്ന ക്ലീനര്‍ക്ക് നിസ്സാരപരുക്കേറ്റു. ഇയാള്‍ക്ക് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. അമിത വേഗതയും റോഡി ലെ വളവുമാണ് അപകടകാരണം. എടാക്കല്‍ വളവില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമ ത്തെ അപകടമാണിത്. നേരത്തെ ലോറി നിയന്ത്രണം വിട്ട് വീട്ടിന്റെ മതില്‍ ഇടിച്ചു തകര്‍ക്കുകയും മണ്ണ് കയറ്റി വരുന്ന ടിപ്പര്‍ മറിയുകയും ചെയ്യ്തിരുന്നു. വളവിനോട് ചേര്‍ന്ന എ പി എസ് മുഹമ്മദിന്റെ കുടുംബം ഇവിടെ ഭീതിയിലാണ് കഴിയുന്നത്.
പലപ്പോഴും നേരിയ വ്യത്യാസത്തിനാണ് അപകടം ഒഴിവാകാറുള്ളത്. പാലക്കാട്-മണ്ണാര്‍ക്കാട് റോഡില്‍ എടായ്ക്കല്‍ വളവ് അപകടമേഖലയാണ്.
ഇവിടെ അപകടം നിത്യസംഭവമാണ്. ഈ വളവ് നികത്തണമെന്ന ആവശ്യം ഇതുവരെയും പരിഹരിച്ചിട്ടില്ല.

 

Latest