Connect with us

Palakkad

ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വേഗത്തില്‍ കൊടുത്തുതീര്‍ക്കും: മന്ത്രി അനില്‍കുമാര്‍

Published

|

Last Updated

പാലക്കാട്:ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ആനുകൂല്യങ്ങള്‍ പരമാവധി വേഗത്തില്‍ കൊടുത്തു തീര്‍ക്കുമെന്ന് പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമ, ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
സാധാരണക്കാരുടെ ആവശ്യങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ പരിഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും തൊഴിലാളികള്‍ക്കുളള ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങളുടെ തുക വളരെ കുറവാണെന്നും ഇവ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ പറഞ്ഞു. ചടങ്ങില്‍ കഴിഞ്ഞ എസ് എസ എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 261 വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി എ പി അനില്‍കുമാര്‍ കാഷ് പ്രൈസും മൊമന്റോയും നല്‍കി.
കര്‍ഷകര്‍ക്കുളള അതിവര്‍ഷാനുകൂല്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ വിതരണം ചെയ്തു. മറ്റ് ആനുകൂല്യങ്ങള്‍ മുന്‍ എം എല്‍ എ എ എന്‍ രാജന്‍ബാബു വിതരണം ചെയ്തു.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ പി കെ കൃഷ്ണന്‍, ലാലിച്ചന്‍, കെ എസ്‌കെ ടി യു ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍, ഡി കെ ടി എഫ് ജില്ലാ പ്രസിഡന്റ് കെ ശ്രീനിവാസന്‍, എ രാമചന്ദ്രന്‍, കെ ആര്‍ രാജന്‍, പി ടി. വേലായുധന്‍, വി ആര്‍ ഗണേഷ്, ഡി സി ഡി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് രാധകുമാരി എന്നിവര്‍ ആശംസയര്‍പ്പിച്ചു.
ബോര്‍ഡ് ചെയര്‍മാന്‍ കെ.ടി. ഇതിഹാസ് സ്വാഗതവും വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ എ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

Latest