Connect with us

Thrissur

ഒ പി ഇന്നലെയും പ്രവര്‍ത്തിച്ചില്ല; രോഗികള്‍ ദുരിതത്തില്‍

Published

|

Last Updated

ചാവക്കാട്: ഡോക്ടറെ മര്‍ദിച്ചകേസില്‍ പ്രതികളിളെ ആശുപത്രി സുരക്ഷാ നിയമ പ്രകാരം ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഒ പി ഇന്നലെയും പ്രവര്‍ത്തിച്ചില്ല. താലൂക്കാസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ശാന്തിയെ മര്‍ദിച്ച സംഭവത്തിലെ പ്രതികളില്‍ ബാക്കിയുള്ളവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്. കെ ജി എം ഒ എയുടെ ആഹ്വാനപ്രകാരം ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗം, താലൂക്കിലെ സാമൂഹ്യാരോഗ്യ- പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഡോക്ടര്‍മാര്‍ ബഹിഷ്‌കരണം നടത്തുന്നത്.
മണത്തല സ്വദേശിനി ഹാജറ എന്നയുവതി സിസേറിയനെ തുടര്‍ന്ന് മരണപ്പെട്ടതിനെ തുടര്‍ന്ന് താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശാന്തിയെ സി പി എം നഗരസഭാ വനിതാ കൗണ്‍സിലടക്കമുള്ള സംഘം കയ്യേറ്റം ചെയ്തത് 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും കൗണ്‍സിലര്‍ അടക്കമുള്ള നാലുപേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
നിസാര വകുപ്പുകള്‍ ചാര്‍ത്തി സ്‌റ്റേഷനില്‍ നിന്നുതന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. ആശുപത്രി സുരക്ഷാ നിയമമനുസരിച്ച് ക്രിമിനല്‍ കേസെടുക്കണമെന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിയ കേരളാ ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ സമരം തുടരുന്ന സാഹചര്യത്തിലും ഡോ. ശാന്തി ഉയര്‍ന്നപോലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയതിനാല്‍ ചാവക്കാട് പോലീസ്‘പ്രതികള്‍ക്കെതിരെ ആശുപത്രി സുരക്ഷാ നിയമം അനുസരിച്ചും കേസെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെയും ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തിയത ്.
താലൂക്കാസ്പത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചത് നൂറുകണക്കിനു രോഗികള്‍ക്ക് ദുരിതമായി. ദിനം പ്രതി 400 ലധികം പേര്‍ ഒ പി യില്‍ എത്താറുള്ള തീരദേശത്തെ ഏക ആശുപത്രിയാണിത്. 14 ഡോക്ടര്‍മാരുള്ള ആസ്പത്രിയില്‍ സമരം മൂലം രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. സമരങ്ങള്‍ നിര്‍ത്തുന്നതിനോ ആസ്പത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണസ്ഥിതിയില്‍ കൊണ്ടുവരുന്നതിനോ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് .
കൗണ്‍സിലര്‍ അടക്കമുള്ള നാലപ പേരെ അറസ്റ്റുചെയ്തങ്കിലും ബാക്കിയുള്ള 6 പ്രതികളെ ഇനിയും അറസ്റ്റ്‌ചെയ്യാനുണ്ട്. പ്രതികളെ ക്യത്യമായി പോലീസിന് മനസിലായിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുള്ളതായി കെ ജി എം ഒ എ ആരോപിച്ചു.

 

Latest