Connect with us

Thrissur

ജലമാര്‍ഗ ഗതാഗതം ഊര്‍ജ്ജിതമാക്കും: മന്ത്രി കെ ബാബു

Published

|

Last Updated

കൊടുങ്ങല്ലൂര്‍: റോഡ്മാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതത്തിലെ തടസം ഒഴിവാക്കാന്‍ ജലമാര്‍ഗ്ഗ ഗതാഗതം കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്ന് ഫിഷറീസ്-തുറമുഖ വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. കൊച്ചി- ബേപ്പൂര്‍ ജലപാതയിലൂടെയുള്ള ചരക്ക് നീക്കം ഉടന്‍ ആരംഭിക്കും. കൊല്ലം -കോട്ടയം ജലപാതയിലെ തര്‍ക്കം പരിഹരിച്ചതായും മന്ത്രി പറഞ്ഞു.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ ഹൈഡ്രോഗ്രാഫിക് സര്‍വെ വിഭാഗം മാധ്യമേഖല ഓഫീസ് നിര്‍മാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടൂങ്ങല്ലൂരില്‍ ഹ്രൈഡ്രോ ഡോക്ക്‌യാര്‍ഡ് പണിയാന്‍ 22 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
42 കോടി ചെലവുള്ള വാര്‍ഫിന്റെ നിര്‍മാണത്തിന് ടെന്‍ഡര്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. 9 കോടി ചെലവില്‍ കൊടുങ്ങല്ലൂരിലെ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മാണം ഇക്കൊല്ലം പൂര്‍ത്തിയാക്കും. തുറമുഖവകുപ്പിന്റെ കപ്പല്‍പാത നിര്‍മാണത്തിന് 3 . 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിച്ചായിരിക്കും എല്ലാ പദ്ധതികളും നടപ്പാക്കു കയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ബി മഹേശ്വരി അധ്യക്ഷത വഹിച്ചു. ഏ പി സുരേന്ദ്രലാല്‍ , വി ജി. ഇന്ദിര കുമാരി , കെ ആര്‍. സുഭാഷ്, കെ കെ. രാജേന്ദ്രന്‍, ടി എം നാസര്‍, കെ പി സുനില്‍കുമാര്‍, പി അബ്ദുള്‍ റഷീദ്, പി കെചന്ദ്രശേഖരന്‍, കെ വി വസന്തകുമാര്‍ , ടി ബിസജീവന്‍, എം കെ മാലിക്ക്, വി എം ജോണി, മേരി മാഗിഔസേപ്പ് , ഒ സി ജോസഫ് പങ്കെടുത്തു.