ബട്ടത്തൂരില്‍ ബീവറേജ്‌സ് പുതിയ ഗോഡൗണ്‍

Posted on: September 2, 2014 6:00 am | Last updated: September 1, 2014 at 11:07 pm
SHARE

പെരിയ: കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധം നടപ്പിലാക്കുമെന്ന് അധികാരികള്‍ വീമ്പിളക്കുമ്പോള്‍ തന്നെ പെരിയാട്ടടുക്കം ബട്ടത്തൂരില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ പുതിയ ഗോഡൗണ്‍ തുറന്നു. ലോഡ് കണക്കിന് മദ്യം ഗോഡൗണില്‍ എത്തിച്ച് കഴിഞ്ഞതായാണ് വിവരം.
ബട്ടത്തൂരിലെ സ്വകാര്യ കെട്ടിടമാണ് ഗോഡൗണിനായി വാടകക്കെടുത്തത്. ജില്ലയിലെ ബാറുകള്‍ എന്നെന്നേക്കുമായി പൂട്ടിയിടാന്‍ എക്‌സൈസ് അധികൃതര്‍ ബാര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി കൊണ്ടിരിക്കുന്നതിനിടയിലാണ് ബട്ടത്തൂരില്‍ ബീവറേജസിന്റെ പുതിയ ഗോഡൗണ്‍ തുറന്നത്. ഗോഡൗണിന്റെ നടത്തിപ്പിന്റെ ചുമതല ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ്.
ഗോഡൗണ്‍ കേന്ദ്രീകരിച്ച് ഒരു എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും അനുവദിച്ചിട്ടുണ്ട്. ഇവിടെ വിവിധ കമ്പനികളില്‍ നിന്ന് എത്തിക്കുന്ന വിദേശ മദ്യം പരിശോധിക്കാനും വിതരണം ചെയ്യുന്ന കാര്യത്തില്‍ കൃത്യത ഉറപ്പ് വരുത്താനുമാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് അനുവദിച്ചത്. നേരത്തെ ജില്ലയിലെ ബാറുകളിലേക്കും ബീവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും കണ്ണൂരിലെ താവക്കരയിലെ ഗോഡൗണില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത്. പിന്നീട് പാപ്പിനിശ്ശേരിയില്‍ പുതിയ മറ്റൊരു ഗോഡൗണ്‍ തുറന്നതോടെ കാസര്‍കോട് ജില്ലയിലേക്കുള്ള മദ്യ വിതരണം ഈ ഗോഡൗണില്‍ നിന്നായി. പാപ്പിനിശ്ശേരി ഗോഡൗണ്‍ ഇതിനകം അടച്ച് പൂട്ടിയാണ് ബട്ടത്തൂരില്‍ പുതിയ ഗോഡൗണ്‍ തുറന്നത്.
ഇവിടെ മദ്യം സ്റ്റോക്ക് എത്തിച്ചിട്ടുണ്ടെങ്കിലും വിതരണം ചെയ്യുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈവന്നിട്ടില്ല. ഈ മാസം 12ന് ബാറുകള്‍ അടക്കുന്നതോടെ ജില്ലയിലെ ഒമ്പതോളം ഔട്ട് ലെറ്റുകളിലേക്ക് ഇവിടെ നിന്ന് മദ്യം വിതരണം ചെയ്യാനാണ് നീക്കം. പുതിയ മദ്യനയത്തില്‍ വെള്ളം ചേര്‍ത്താണ് സര്‍ക്കാറിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തിവെക്കുന്ന നിലയില്‍ ബട്ടത്തൂരില്‍ പുതിയ ഗോഡൗണ്‍ തുറന്നത്.
മദ്യ നിരോധന നയത്തില്‍ വെള്ളം ചേര്‍ത്ത്