നടത്തം ശീലമാക്കിയാല്‍ പഞ്ചസാരയുടെ അളവ് കുറയുമെന്ന് പഠനം

Posted on: September 1, 2014 11:52 pm | Last updated: September 1, 2014 at 11:52 pm
SHARE

walkingഡെന്‍മാര്‍ക്ക്: പ്രമേഹ രോഗികള്‍ നടത്തം ശീലമാക്കിയാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുമെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹാജന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഒരേ വേഗത്തില്‍ നടക്കുന്നതിനേക്കാള്‍ വിശ്രമിച്ചുകൊണ്ട് നടത്തം ശീലമാക്കുന്നതാണ് നല്ലതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ടൈപ്പ് 2 പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.