പഞ്ചസാരയില്‍ നിന്ന് സ്മാര്‍ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

Posted on: September 1, 2014 11:18 pm | Last updated: September 1, 2014 at 11:18 pm
SHARE

sugarവിര്‍ജീനിയ: ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും മധുരമുണ്ടാവാനണ് നാം ഇത്രകാലം പഞ്ചസാര ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ സ്മാര്‍ട് ഫോണ്‍ ചാര്‍ജ് ചെയ്യാനും പഞ്ചസാര ഉപയോഗിക്കാം. നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നിലനില്‍ക്കുന്നതുമായ ഷുഗര്‍ ബയോബാറ്ററി ഗവേഷകര്‍ വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വിര്‍ജീനിയ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ഈ പുതിയ ബാറ്ററി ഇറക്കിയിരിക്കുന്നതെന്ന് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് ഒരു എന്‍സൈമാറ്റിക്ക് ഫ്യൂവല്‍ സെല്ലാണ് , ഇത് കെമിക്കല്‍ എനര്‍ജി ഇലക്ട്രിസിറ്റിയായിയായി മാറ്റും. ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് ജേര്‍ണല്‍ നാച്യൂറല്‍ കമ്യൂണിക്കേഷനിലാണ് പ്രസിദ്ധീകരിച്ചത്.