ജല, വൈദ്യുതി നിരക്ക് കൂടുന്നതായി പരാതി

Posted on: September 1, 2014 9:55 pm | Last updated: September 1, 2014 at 9:55 pm
SHARE

ഷാര്‍ജ: ജല-വൈദ്യുതി നിരക്കു ഗണ്യമായി കൂടിയതായി പരാതി ഉയരുന്നു. എമിറേറ്റിലെ താമസക്കാരാണ് ചാര്‍ജ് കുത്തനെ കൂടുന്നതായി പരാതിപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനിടെ രണ്ടുതവണ സേവനനിരക്കു വര്‍ധിച്ചതായി വിവിധ മേഖലകളിലെ താമസക്കാര്‍ പറഞ്ഞു. ജൂലൈയിലെ വൈദ്യുതി നിരക്ക് ജൂണ്‍ മാസത്തേക്കാള്‍ 50 ശതമാനമാണു കൂടിയത്. ഉപയോഗത്തില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും മാസാന്ത്യ നിരക്ക് കൂടുകയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
നിരക്കുവര്‍ധനയുടെ കാരണത്തെക്കുറിച്ച് ഏറ്റവും അടുത്ത ‘സേവയുടെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ അന്വേഷിച്ചെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചില്ല. ബില്ലില്‍ രേഖപ്പെടുത്തിയ അധിക നിരക്കിന്റെ കാരണം അറിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ജൂലൈ മാസത്തെ വൈദ്യുത ബില്ലില്‍ അല്‍ ജബീലില്‍ താമസിക്കുന്ന ഒരാള്‍ക്ക് 250 ദിര്‍ഹമാണ് അധിക നിരക്ക് ലഭിച്ചത്.