Connect with us

Gulf

25 കിലോമീറ്റര്‍ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കും

Published

|

Last Updated

ദുബൈ: 25 കിലോമീറ്റര്‍ ശുദ്ധജല വിതരണ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. 17 കോടി ദിര്‍ഹമാണ് ചെലവു ചെയ്യുന്നത്. 17 കേന്ദ്രങ്ങളില്‍ വിതരണം നടത്തും. ഉദ്പാദനം, വിതരണം തുടങ്ങിയ മേഖലകളില്‍ കാര്യശേഷി വര്‍ധിപ്പിക്കും.
പദ്ധതിക്ക് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. മെയ്ദാന്‍, നാദ് അല്‍ ശിബ, ബിസിനസ് ബേ, അല്‍ ഖൈല്‍ റോഡ് വഴി അവീറിനും അല്‍ ഖൂസിനും ഇടയില്‍ 1,200 എം എം പ്രധാന ജല വിതരണ സ്രോതസുമായി ബന്ധിപ്പിക്കുന്നതാണ് ഒന്നാം ഭാഗം. അല്‍ ഖൈല്‍ റോഡ്, ഖാമില സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ് വഴിയുള്ള 600 എം എം പൈപ്പ് ലൈനും ദുബൈ പേള്‍, സുഫൂഹ് റോഡ്, പാം ജുമൈറ വഴിയുള്ള 900 എം എം പൈപ്പ് ലൈനും രണ്ടും മൂന്നും ഭാഗങ്ങളിലായി വരും.
2015 ഒടുവില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

Latest