Connect with us

Gulf

മറീന മാളിനും ഗുബൈബ സ്റ്റേഷനും ഇടയില്‍ ഫെറി സര്‍വീസ് ഇന്നു മുതല്‍

Published

|

Last Updated

ദുബൈ: മറീന മാളിനും ഗുബൈബ സ്റ്റേഷനും ഇടയില്‍ ഇന്നു മുതല്‍ ദുബൈ ഫെറി ഗതാഗതം ആരംഭിക്കുമെന്ന് ആര്‍ ടി എ ജലഗതാഗത വിഭാഗം മേധാവി ഹുസൈന്‍ ഖാന്‍ സാഹിബ് അറിയിച്ചു. ആദ്യ സര്‍വീസ് ഉച്ചക്ക് ഒന്നിനായിരിക്കും. വൈകുന്നേരം 6.30നും സര്‍വീസ് ഉണ്ടാകും. 100 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന, 32 മീറ്റര്‍ നീളവും എട്ടുമീറ്റര്‍ വീതിയുമുള്ള, മണിക്കൂറില്‍ 24 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള ബോട്ടാണ് ദുബൈ ഫെറിക്ക് ഉപയോഗിക്കുന്നതെന്നും ഹുസൈന്‍ ഖാന്‍ സാഹിബ് അറിയിച്ചു.
കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ യാത്രാനുഭവം ഇതിലൂടെ ഒരുക്കാന്‍ സാധിക്കുമെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്. 2011ല്‍ ദുബൈ ബോട്ട് ഷോയിലാണ് ദുബൈ ഫെറി സര്‍വീസ് പ്രഖ്യാപിച്ചത്. ക്രീക്ക് മേഖലയില്‍ വിനോദ സഞ്ചാരം വര്‍ധിപ്പിക്കുക ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു ഇത്. ജലഗതാഗതത്തില്‍ ഏറ്റവും വലിയ ശൃംഖലയാണ് ദുബൈ ഫെറി. ജുമൈറ ബീച്ച്, ദുബൈ മറീന, ജുമൈറ ബീച്ച് റസിഡന്‍സ്, വാട്ടര്‍ ഫ്രണ്ട് പദ്ധതികള്‍ വഴി വേറെ റൂട്ടുകളും ആര്‍ ടി എ ഒരുക്കിയിട്ടുണ്ട്.

Latest