ഗ്ലോബല്‍ ഹോക് ഇമേജിംഗ് ആന്റ് ഡയഗ്നോസ്റ്റിക് സെന്റര്‍ തുടങ്ങി

Posted on: September 1, 2014 9:39 pm | Last updated: September 1, 2014 at 9:39 pm
SHARE

ദുബൈ: യു എ ഇ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ മുല്‍ക് ഹോള്‍ഡിംഗ്‌സ്, ജുമൈറയില്‍ ഗ്ലോബല്‍ ഹോക് ഇമേജിംഗ് ആന്റ് ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങി. 2.5 കോടി ദിര്‍ഹം ചെലവു ചെയ്താണ് ആരോഗ്യ പരിശോധനാ കേന്ദ്രമെന്ന് ഡയറക്ടര്‍ ഡോ. ശാഫി അല്‍ മുല്‍ക് അറിയിച്ചു.
ടെലി റേഡിയോളജി സര്‍വീസാണ് പ്രധാന സേവനം. അജ്മാന്‍ റൂളേര്‍സ് ഓഫീസ് ഡയറക്ടര്‍ ജനറലും രക്ഷാധികാരിയുമായ ശൈഖ് ഡോ. മാജിദ് ബിന്‍ സഈദ് റാശിദ് അല്‍ നുഐമി, യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം തുടങ്ങിയവര്‍ പങ്കെടുത്തു.