ഇമാര്‍ മാള്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ ദുബൈ കമ്പോളത്തിലേക്ക്

Posted on: September 1, 2014 9:38 pm | Last updated: September 1, 2014 at 9:38 pm
SHARE

ദുബൈ: ഇമാര്‍ മാള്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് വഴി വിതരണത്തിനെത്തുന്നു. വ്യക്തികള്‍ക്ക് 30 ശതമാനം, നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 70 ശതമാനം എന്നിങ്ങനെയാണ് ഓഹരികള്‍ നല്‍കുക. 15 ശതമാനം ഓഹരികള്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് വാങ്ങാം. മൊത്തം ഓഹരിയുടെ 15 ശതമാനമാണ് കമ്പോളത്തിലെത്തുന്നത്.
ദുബൈ മാള്‍ അടക്കം നിരവധി സ്ഥാപനങ്ങളാണ് ഇമാര്‍ മാള്‍സ് ഗ്രൂപ്പിനുള്ളത്. ഈ വര്‍ഷം ആദ്യ ആറുമാസത്തിനകം 124 കോടി ഡോളറിന്റെ വരുമാനം നേടിയെടുത്തതാണ് ദുബൈ മാള്‍. 2013 ആദ്യ മാസത്തില്‍ 110 കോടി ഡോളര്‍ വരുമാനമായിരുന്നു.
ഓഹരി ഉടമകളോടുള്ള നന്ദി സൂചകമായാണ് ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ഓഹരികള്‍ ലഭ്യമാക്കുന്നതെന്ന് ഇമാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു.
2016 ഓടെ ഇമാര്‍ മാള്‍സ് ഗ്രൂപ്പ് പത്തു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലേക്ക് വളരും. ഇതിനനുസരിച്ച് വരുമാനം വര്‍ധിക്കുമെന്നും മുഹമ്മദ് അല്‍ അബ്ബാര്‍ അറിയിച്ചു.