ആര്‍എസ്എസ് ഹര്‍ത്താലില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Posted on: September 1, 2014 9:28 pm | Last updated: September 1, 2014 at 9:28 pm
SHARE

Intelligence_Bureau_Investigationതിരുവനന്തപുരം: നാളെ നടക്കുന്ന ആര്‍എസ്എസ് ഹര്‍ത്താലില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് മലബാറില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും.
അതേസമയം അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിനെ വീണ്ടും കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.