Connect with us

Techno

ലോകത്തിലേറ്റവും വില കൂടിയ സ്മാര്‍ട് വാച്ചുമായി എല്‍ ജി

Published

|

Last Updated

ലോകത്തിലെ ഏറ്റവും വിലയേറിയ സ്മാര്‍ട് വാച്ചുമായി എല്‍ ജി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ലോഞ്ച് ചെയ്ത എല്‍ജി ജി വാച്ച് ആര്‍ സ്മാര്‍ട്ട്‌വാച്ചിന്റെ വിലയാണ് കമ്പനി പുറത്തു വിട്ടത്. 299 യൂറോ (23,900 രൂപ) ആണ് പുതിയ മോഡലിന്റെ വില. 1.3 ഇഞ്ച് സര്‍ക്കുലര്‍ പഌസ്റ്റിക് ഓ എല്‍ ഇ ഡി/ പിഓ എല്‍ ഇ ഡി ഡിസ്പ്‌ളേയാണ് ആന്‍ഡ്രോയിഡ് വെയറായ ജി വാച്ച് ആര്‍ സ്മാര്‍ട്ട്‌വാച്ചിലുള്ളത്.

വാച്ചിന്റെ ഫ്രെയിം സ്‌റ്റെയിന്‍ലെസ് സ്റ്റീലിലും സ്ട്രാപ് ലെതറിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1.2 ജിഗാഹാട്ട്‌സ സനാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 512 എം ബി റാം, 4 ജീ ബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് എന്നിവയാണ് വാച്ചിന്റെ സവിശേഷത. 410 മില്ലി ആമ്പിയര്‍ ബാറ്ററിയാണ് വാച്ചിലുപയോഗിച്ചിരിക്കുന്നത്. ഐ പി67 സര്‍ട്ടിഫിക്കറ്റോടു കൂടി വിപണിയിലെത്തുന്ന സ്മാര്‍ട്ട്‌വാച്ച് ഒരു മീറ്റര്‍ ആഴമുള്ള വെള്ളത്തിലും 30 മിനിട്ട് നേരത്തേക്ക് സുഗമമായി പ്രവര്‍ത്തിക്കും.

വോയ്‌സ് റെക്കഗ്‌നീഷ്യനോടു കൂടിയെത്തുന്ന വാച്ച് മിസ്ഡ് കോള്‍, മെസേജ്, അപ്കമിംഗ് മീറ്റിംഗ്‌സ്, പരിപാടികള്‍, എന്നിവ നോട്ടിഫൈ ചെയ്യുന്നു. ലോക്കല്‍ വെതര്‍ ഫോര്‍കാസ്റ്റിംഗ് സംവിധാനവും പുതിയ മോഡലിലുണ്ട്. ബാരോമീറ്റര്‍, 9ആക്‌സിസ് (ഗൈറോ, ആക്‌സലറോമീറ്റര്‍, കോമ്പസ്) തുടങ്ങിയ ഫീച്ചറുകളോടെയെത്തുന്ന സ്മാര്‍ട്ട്‌വാച്ച് കറുത്ത നിറത്തില്‍ മാത്രമേ കമ്പനി വിപണിയിലെത്തിക്കുന്നുള്ളു. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന പുതിയ മോഡല്‍ വര്‍ഷത്തിന്റെ അവസാന ക്വാര്‍ട്ടറില്‍ വിപണിയിലെത്തിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

14,999 രൂപ വിലയുള്ള എല്‍ ജിയുടെ തന്നെ ആദ്യ ആന്‍ഡ്രോയിഡ് വെയറബിള്‍ ആയ എല്‍ജി ജി വാച്ച്, സാംസംഗിന്റെ ഗിയര്‍ ലൈവ് (15,900 രൂപ), മോട്ടോറോളയുടെ മോട്ടോ 360 (15,250 രൂപ) എന്നീ മോഡലുകളെയാണ് വിലയുടെ കാര്യത്തില്‍ എല്‍ ജി ജി വാച്ച് ആര്‍ പിന്നിലാക്കിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest