46 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

Posted on: September 1, 2014 8:05 pm | Last updated: September 1, 2014 at 9:06 pm
SHARE

coal-mine-odishaന്യൂഡല്‍ഹി: നിയമ വിരുദ്ധമായി വിതരണം ചെയ്തുവെന്ന് കണ്ടെത്തിയ 218 കല്‍ക്കരിപ്പാടങ്ങളില്‍ 46 എണ്ണത്തിന്റെ ലൈസന്‍സ് റദ്ദാക്കരുതെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. കല്‍ക്കരി ഉല്‍പാദിപ്പിക്കുന്നതും ഉല്‍പാദനത്തോട് അടുക്കുന്നതുമായ പാടങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം നല്‍കണം. ലൈസന്‍സ് റദ്ദാക്കിയാല്‍ പാടങ്ങള്‍ ലേലം ചെയ്യാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമോയെന്നത് സംബന്ധിച്ച് വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.