ലോകമുത്തശ്ശിക്ക് പ്രായം 127

Posted on: September 1, 2014 8:35 pm | Last updated: September 1, 2014 at 8:35 pm
SHARE

muthassyമെക്‌സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യനായ മെക്‌സിക്കോയിലെ ലിയാന്‍ഡ്ര മുത്തശ്ശിക്ക് 127ാം പിറന്നാള്‍. ഇന്നലെയാണ് മുത്തശ്ശി തന്റെ 127ാം ജന്‍മദിനം ആഘോഷിച്ചത്. മെക്‌സിക്കോയിലെ സപോപാന്‍ നഗരവാസിയാണ് ലിയാന്‍ഡ്ര മുത്തശ്ശി. 1887 ഓഗസ്റ്റ് 31ന് മെക്‌സിക്കോയിലെ പടിഞ്ഞാറന്‍ നഗരമായ സപോപനിലാണ് ഇവര്‍ ജനിച്ചത്.

കണ്ണിനും കാതിനും പ്രവര്‍ത്തന ശേഷി കുറഞ്ഞിട്ടുണ്ടെങ്കിലും ഓര്‍മ്മശക്തിക്ക് ഒരു പ്രശ്‌നവുമില്ല. ചോക്ക്‌ലേറ്റാണ് ലിയാന്‍ഡ്ര മുത്തശ്ശിയുടെ ഇഷ്ട വിഭവം. ഉറക്കം വന്നാല്‍ രണ്ടും മൂന്നും ദിവസം തുടര്‍ച്ചയായി ഉറങ്ങിക്കളയും മുത്തശ്ശി.

ഗിന്നസ് റെക്കോര്‍ഡ് പ്രകാരം 116 വയസ്സുള്ള ജപ്പാന്‍കാരനായ മിസാവോ ഒകാവോയാണ് ലോകത്ത് ഏറ്റവും പ്രായം കൂടിയ ആള്‍. വയസ്സ് തെളിയിക്കാന്‍ രേഖകളില്ലാത്തതാണ് ഗിന്നസ് റെക്കോര്‍ഡി ലിയാന്‍ഡ്രക്ക് മുന്നിലുള്ള തടസ്സം. ലിയാന്‍ഡ്രക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഒരുക്കത്തിലാണ് മെക്‌സിക്കോ അധികൃതര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here