പ്ലസ്ടു: കോഴപ്പണം തിരിച്ചുനല്‍കി മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: വിഎസ്

Posted on: September 1, 2014 8:19 pm | Last updated: September 2, 2014 at 12:37 am
SHARE

vsകൊച്ചി: പ്ലസ്ടു കേസില്‍ കോഴപ്പണം തിരിച്ചുനല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജിവെക്കണമെന്നും വിഎസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്ലസ്ടു കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിട്ട സന്ദര്‍ഭത്തിലാണ് വിഎസിന്റെ പ്രതികരണം.
കേസില്‍ സര്‍ക്കാരിന്റെ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകളാണ് ഹൈക്കോടതി തള്ളിയത്.