മൊബൈല്‍ ഫോണിന് അടിമപ്പെടുന്നത് കൂടുതലും സ്ത്രീകളെന്ന് പഠനം

Posted on: September 1, 2014 7:32 pm | Last updated: September 1, 2014 at 8:02 pm
SHARE

mobile appsവാഷിംഗ്ടണ്‍: മൊബൈല്‍ ഫോണിന് അടിമപ്പെടുന്നത് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെന്ന് പഠനം. ബെയ്‌ലര്‍ യൂനിവേഴ്‌സിറ്റ് അധികൃതര്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. ആണ്‍കുട്ടികള്‍ കഷ്ടിച്ച് എട്ട് മണിക്കൂര്‍ മാത്രം മൊബൈല്‍ ഫോണില്‍ ചിലവഴിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ 10 മണിക്കൂറോളം മൊബൈലില്‍ ചിലവഴിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിലും ആണ്‍ പെണ്‍ വ്യത്യാസമുണ്ട്. പെണ്‍കുട്ടികള്‍ ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഇ-മെയിലും ടെക്‌സ്റ്റ് സന്ദേശങ്ങളും അയക്കാനാണെങ്കില്‍ ആണ്‍കുട്ടികള്‍ ഉപയോഗിക്കുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാനാണ്.