ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിയില്‍ ആപ്പിളിനെ പിന്നിലാക്കി മൈക്രോമാക്‌സ്

Posted on: September 1, 2014 6:48 pm | Last updated: September 1, 2014 at 6:55 pm
SHARE

micromaxന്യൂഡല്‍ഹി: ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിയില്‍ ആഗോള ഭീമന്‍മാരായ ആപ്പിളിനെ പിന്തള്ളി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് രണ്ടാം സ്ഥാനത്ത്. സാംസംഗാണ് ഒന്നാം സ്ഥാനത്ത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 14 ശതമാനം മാര്‍ക്കറ്റ് ഷെയറുമായിട്ടാണ് മൈക്രോമാക്‌സ് ആപ്പിളിനെ മറികടന്നത്. ആപ്പിളിന് ഒമ്പത് ശതമാനം മാര്‍ക്കറ്റ് ഷെയര്‍ നേടാനെ കഴിഞ്ഞുള്ളൂ. ഒന്നാം സ്ഥാനത്തുള്ള സാംസംഗിന് 19 ശതമാനം മാര്‍ക്കറ്റ് ഷെയറുകളാണുള്ളത്.

ആദ്യ പാദത്തേക്കാള്‍ ഒന്‍പതു ശതമാനത്തിന്റെ വര്‍ധനവാണ് ടാബ്‌ലറ്റ് മേഖലയില്‍ രണ്ടാം പാദത്തില്‍ ഉണ്ടായിരിക്കുന്നത്. ആന്‍ഡ്രോയിഡ് തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം. 89.6 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് ആന്‍ഡ്രോയിഡിന്. വിന്‍ഡോസിന്റെ ഒ എസിനും ആവശ്യക്കാരുണ്ട്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.