അബ്ദുല്‍ നാസര്‍ മഅദനി ന്യൂനപക്ഷ പ്രീണനത്തിന്റെ പ്രതീകം: അമിത് ഷാ

Posted on: September 1, 2014 5:45 pm | Last updated: September 2, 2014 at 12:37 am
SHARE

amith shaതിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി ന്യൂനപക്ഷ പ്രീണനത്തിന്റെ പ്രതീകമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വോട്ടുബാങ്കിനായി കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തീവ്രവാദികളെ തുണയ്ക്കുകയാണ്. തീവ്രവാദികളെ രക്ഷിക്കാന്‍ ഇരു മുന്നണികളും ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും അമിത്ഷാ പറഞ്ഞു. കേരളത്തില്‍ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. ഗുജറാത്തും ഉത്തര്‍പ്രദേശും ഇതാണ് തെളിയിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അമിത്ഷാ പറഞ്ഞു.