കോംപാക്റ്റ് എസ് യു വിയുമായി സുസുകിയെത്തുന്നു

Posted on: September 1, 2014 6:15 pm | Last updated: September 1, 2014 at 6:30 pm

suzuki vitara

ഇന്ത്യന്‍ വാഹനലോകത്ത് പുതിയ തരംഗമുയര്‍ത്താന്‍ കോംപാക്റ്റ് എസ് യുവിയുമായി സുസുകിയെത്തുന്നു. നിലവില്‍ ജപ്പാനില്‍ അവതരിപ്പിച്ച വിറ്റാര എന്ന മോഡലാണ് കോംപാക്റ്റ് എസ് യുവിയായി ഇന്ത്യയിലെത്തുന്നത്. വിലക്കുറവും എസ് യുവിയുടെ കരുത്തുമാണ് കോംപാക്റ്റ് എസ് യുവികളെ ഇന്ത്യന്‍ വാഹന പ്രേമികള്‍ക്ക് പ്രിയപ്പെട്ട വാഹനമാക്കിയത്.

2013 ലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച ഐവി 4 കണ്‍സപ്റ്റിനെ അടിസ്ഥാനമാക്കിയാണ് വിറ്റാര നിര്‍മിച്ചിരിക്കുന്നത്. ഐവി 4 കണ്‍സപ്റ്റിന് 2012 ലെ ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ മാരുതി സുസൂക്കി പ്രദര്‍ശിപ്പിച്ച എക്‌സ് എ ആല്‍ഫയുമായി രൂപസാദ്യശ്മുണ്ട്. മാത്രമല്ല ഓരേ പ്ലാറ്റ്‌ഫോമിലാണ് രണ്ട് മോഡലുകളും നിര്‍മിച്ചിരിക്കുന്നത്.

നാല് വീല്‍ഡ്രൈവുള്ള സുസൂക്കി കോംപാക്ട് എസ് യു വിക്ക് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളുണ്ട്.