ടൈറ്റാനിയം കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

Posted on: September 1, 2014 3:07 pm | Last updated: September 2, 2014 at 12:37 am
SHARE

high courtകൊച്ചി: ടൈറ്റാനിയം കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനാണ് ഹൈക്കോടതിയുടെ സ്‌റ്റേ. മൂന്ന് ആഴ്ചത്തേക്കാണ് സ്‌റ്റേ. തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സര്‍ക്കാരിന് തിരിച്ചടി നല്‍കി പ്ലസ് ടു കേസില്‍ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാറിന് ആശ്വാസമാകുന്ന വിധി. മുഖ്യമന്ത്രിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.