മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി

Posted on: September 1, 2014 2:33 pm | Last updated: September 2, 2014 at 12:38 am
SHARE

oommen chandy 6

കോഴിക്കോട്: മുഖ്യമന്ത്രിക്കു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി. കോഴിക്കോട് കുന്ദമംഗലം ബസ്‌സ്റ്റാന്റ് പരിസരത്തായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ സുപ്രീംകോടതിയുടെ പരാമര്‍ശത്തിനും പ്ലസ്
ടു കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി തള്ളിയതിനും പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.