Connect with us

Ongoing News

പ്ലസ് ടു; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. പ്ലസ് ടു കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ശിപാര്‍ശയില്ലാതെ അനുവദിച്ച പുതിയ പ്ലസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും റദ്ദാക്കിയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവ് ആണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരിക്കുന്നത്.

പ്ലസ് ടു അനുവദിക്കുന്നതില്‍ സര്‍ക്കാരിനാണ് പരമാധികാരമെന്നും 80000ല്‍ അധികം കുട്ടികളുടെ പഠനം മുടങ്ങുമെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഈ വാദങ്ങളെല്ലാം ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. പ്ലസ് ടു അനുവദിച്ച 31-07-2014ലെ സര്‍ക്കാര്‍ ഉത്തരവിന് ആധാരമായ നടപടികളാണ് കോടതി പരിശോധിച്ചത്.

 

Latest