Connect with us

Kerala

സുപ്രീംകോടതി പരാമര്‍ശം: ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ പ്രഹരം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തുടര്‍ച്ചയായി കോടതികളില്‍ നിന്നു തിരിച്ചടിയേല്‍ക്കുന്ന ഉമ്മന്‍ചാണ്ടി അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന താനടക്കമുള്ള ഇടതുപക്ഷത്തിന്റെ നിലപാട് കോടതിയും ശരിവെച്ചിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

പാമോലിന്‍ കേസ് മുഖ്യമന്ത്രിയുടെ അധികാരപരിധിക്കപ്പുറമുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഏത് ഏജന്‍സി അന്വേഷിക്കുന്നതിലും സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരാണ് കോടതി പരാമര്‍ശമെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി യാതൊരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു.

Latest