കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted on: September 1, 2014 1:08 pm | Last updated: September 1, 2014 at 1:08 pm
SHARE

KILLകണ്ണൂര്‍: തലശ്ശേരിയില്‍ കതിരൂര്‍ ഡയമണ്ട് മുക്കില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കെ ടി മനോജ് (43) ആണ് മരിച്ചത്. ഒരു സംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.