മുരളീധരനെതിരെ അമിത് ഷായ്ക്ക് പരാതി

Posted on: September 1, 2014 11:35 am | Last updated: September 2, 2014 at 12:38 am
SHARE

v muralidaranതിരുവനന്തപുരം:  കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ  ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ  നേതാക്കള്‍ പരാതിപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തുടരുന്നത് ഉചിതമല്ലെന്ന് വിമത വിഭാഗം അമിത് ഷായെ അറിയിച്ചു. ആര്‍എസ്എസ് പിന്തുണയില്ലാതെയാണ് മുരളീധരന്‍ സ്ഥാനത്ത് തുടരുന്നത്. കൃഷ്ണദാസിന് സെക്രട്ടറി സ്ഥാനം നഷ്ടമായപ്പോള്‍ മധുരം നല്‍കിയെന്നും കൃഷ്ണദാസ് വിഭാഗം അമിത് ഷായോട് പരാതിപ്പെട്ടു.

നരേന്ദ്ര മോദിയെ കാസര്‍കോട് മാത്രം പ്രചാരണത്തിനിറക്കിയത് ശരിയായില്ല. തിരുവനന്തപുരത്ത് പ്രചാരണത്തിനിറക്കേണ്ടിയിരുന്നു. അദ്വാനി തിരുവനന്തപുരത്ത് വന്നത് ഒ രാജഗോപാലുമായുള്ള സൗഹൃദം കൊണ്ടു മാത്രമാണെന്നും നേതാക്കള്‍ അറിയിച്ചു. ഇന്നലെ അമിത്ഷായെ സ്വീകരിക്കാന്‍ നേതാക്കളെ നനിശ്ചയിച്ചതിലും വിഭാഗീയത ഉണ്ടായതായും പരാതിപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം സംസ്ഥാന സമിതിയില്‍ അമിത് ഷാ പങ്കെടുക്കുന്നുണ്ട്.