പാകിസ്ഥാനില്‍ പ്രക്ഷോഭകാരികള്‍ സെക്രട്ടേറിയറ്റിനുള്ളില്‍

Posted on: September 1, 2014 11:07 am | Last updated: September 2, 2014 at 12:38 am
SHARE

PAKISTANഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ പ്രധാനന്ത്രി നവാസ് ശരീഫിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം  ശക്തമാകുന്നു. പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിനകത്തേക്ക് കടന്നു. സുരക്ഷാ സൈനികര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന പ്രക്ഷോഭം കഴിഞ്ഞ ദിവസമാണ് അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് കയറിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. നവാസ് ശരീഫ് രാജിവയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.