കലയുള്ളിടത്ത് കലാപമുണ്ടാകില്ല: എം ചന്ദ്രന്‍ എം എല്‍ എ

Posted on: September 1, 2014 10:41 am | Last updated: September 1, 2014 at 10:41 am
SHARE

CHANDRANആലത്തൂര്‍: കലയും സാഹിത്യവുമുള്ളിടത്ത് അക്രമവും കലാപവുമുണ്ടാകില്ലെന്ന് എം ചന്ദ്രന്‍ എം എല്‍ എ അ’ിപ്രായപ്പെട്ടു. കലയും സാഹിത്യവും വളര്‍ന്ന് വരണം. എങ്കില്‍ അത് സമൂഹ നന്മക്കും സമാധാനത്തിനും ഗുണകരമാണ്.
ഇത്തരം വിഷയങ്ങളില്‍ എസ് എസ് എഫ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ഇസ്‌റാഈലും അമേരിക്കയും നടത്തി കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതി ഖേദകരമാണ്.
കലയും സാഹിത്യവും വളര്‍ന്ന് വന്നാല്‍ ഇത്തരം മനുഷ്യക്കുരുതികളെ ഒരു പരിധി വരെ തടയാന്‍ സാധ്യമാകൂ. രാഷ്ടക്ഷേമത്തിന് വേണ്ടി എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.