ജില്ലാ സാഹിത്യോത്സവ്: പട്ടാമ്പി ജേതാക്കളായി

Posted on: September 1, 2014 10:37 am | Last updated: September 1, 2014 at 10:37 am
SHARE

ssf flag...പാലക്കാട്: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ 427 പോയിന്റ് നേടി പട്ടാമ്പി ഡിവിഷന്‍ ഒന്നാം സ്ഥാനം നേടി.343 പോയിന്റ് നേടി മണ്ണാര്‍ക്കാട് ഡിവിഷന്‍ രണ്ടും 318 പോയിന്റ് നേടി തൃത്താല ഡിവിഷന്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി.
കഴിഞ്ഞ തവണ ജേതാക്കളായിരുന്ന മണ്ണാര്‍ക്കാടില്‍ നിന്നാണ് പട്ടാമ്പി ട്രോഫി പിടിച്ചെടുത്തത്. മറ്റുഡിവിഷനുകളിലെ പോയിന്റ് നില: ഒറ്റപ്പാലം ഡിവിഷന്‍-299, പാലക്കാട് -276, ആലത്തൂര്‍ 156, കൊല്ലങ്കോട്- 116.ജില്ലാ സാഹിത്യോത്സവില്‍ കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയായി പട്ടാമ്പി ഡിവിഷനിലെ ഫാസില്‍ വി എസ് ഇത്തവണയും തിരഞ്ഞെടുത്തു.സമാപന സമ്മേളനത്തില്‍ എം ചന്ദ്രന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.
തൗഫീഖ് അല്‍ഹസനി അധ്യക്ഷത വഹിച്ചു. കെ എസ് തങ്ങള്‍ പഴമ്പാലക്കോട് പ്രാര്‍ഥന നടത്തി. ഉമര്‍ ഓങ്ങല്ലൂര്‍, എം വി സിദ്ദീഖ് സഖാഫി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, അശറഫ് മമ്പാട്, പി എം കെ തങ്ങള്‍ പ്രസംഗിച്ചു. നവാസ് പഴമ്പാലക്കോട് സ്വാഗതവും റശീദ് പുതുക്കോട് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here