കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

Posted on: September 1, 2014 9:24 am | Last updated: September 2, 2014 at 12:37 am
SHARE

trainകൊച്ചി: വൈദ്യുതി ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് മുടങ്ങിയ കോട്ടയം വഴിയുള്ള ട്രേയിന്‍ ഗാതഗതം പുന:സ്ഥാപിച്ചു. നാല് ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അറിയിച്ചു.
ഇന്നു പുലര്‍ച്ചെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനും കടവന്ത്രയ്ക്കും ഇടയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു. ഇതോടെ എറണാകുളം-കോട്ടയം റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.വഞ്ചിനാട് എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, മുംബൈ-കന്യാകുമാരി ജയന്തിജനതാ എക്‌സ്പ്രസ്, ബാംഗ്ലൂര്‍ കൊച്ചുവേളി എക്‌സ്പ്രസ് എന്നിവയാണ് വൈകി ഓടുന്നത്.