കലയും സാഹിത്യവും ഇസ്‌ലാമിന് അന്യമല്ല: പേരോട്

Posted on: September 1, 2014 8:48 am | Last updated: September 1, 2014 at 8:48 am
SHARE

perodeനാദാപുരം: കലയും സാഹിത്യവും ഇസ്‌ലാമിനന്യമല്ലെന്നും അവ പരിപോഷിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പണ്ട് മുതലേ ഇസ്‌ലാമിന്റെ ചരിത്രങ്ങളില്‍ യഥേഷ്ട്ടം കാണാന്‍ കഴിയുമെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി.
ആരോഗ്യകരമായ മത്സരങ്ങള്‍ സ്വഹാബത്തിനിടയില്‍ നടന്നിരുന്നെന്നും അത് പ്രബോധനത്തിന്റെ ആയുധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസമായി തുടരുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരിയുടെ അധ്യക്ഷത വഹിച്ചു. ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ലണ്ടനില്‍ നിന്ന് ഓണ്‍ലൈന്‍ വഴി സദസ്സിനെ അഭിമുഖീകരിച്ചു. ചിയ്യൂര്‍ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രാര്‍ഥന നിര്‍വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ട്രോഫി സമ്മാനിച്ചു. സികെ റാശിദ് ബുഖാരി അനുമോദന പ്രസംഗം നടത്തി. ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, പി വി അഹമ്മദ് കബീര്‍, കോയ കാപ്പാട്, മൊയ്തു വാണിമേല്‍, ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത്, ഇസ്മാഈല്‍ സഖാഫി തിനൂര്‍, റഹീം സഖാഫി പൈക്കിലിശ്ശേരി, പൊന്നങ്കോട് അബൂബക്കര്‍ഹാജി, വളയം മമ്മു ഹാജി, പുന്നാരത്ത് അലി ഹസന്‍ ഹാജി, ആയങ്കി കുഞ്ഞബ്ദുല്ല സഖാഫി, കാവനൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, റിയാസ് ടി കെ, നിസാര്‍ ഫാളിലി സംബന്ധിച്ചു.